നേശൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മൂന്ന് ടീസറുകളൂം ഒരു ട്രെയിലറും യുട്യൂബിലും സോഷ്യൽ മീഡിയകളിലും വൻ തരംഗമാണു സൃഷ്ടിച്ചിരിക്കുന്നതു. ടൈറ്റിൽ കാർഡ്സിൽ ആദ്യം തന്നെ മോഹൻലാലിന്റെ പേരു കാണിക്കുന്നതിനാൽ ലാൽ ആരാധകർ ത്രില്ലിലാണു. ചിത്രത്തിന്റെ സംഗീതം നിർവഹിചിരിക്കുന്നതു ഡി.ഇമ്മനാണു. ഓഡിയോ റിലീസിങ്ങ് നേരത്തേ കഴിഞ്ഞ ജില്ലയുടെ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ഇനീഷ്യൽ കളക്ഷൻ മറ്റെല്ലാ തമിഴ് ചിത്രങ്ങളുടെയും റെക്കോഡുകൾ ഭേദിക്കുമെന്നാണു അണിയറക്കാരുടെ പ്രതീക്ഷ. ചിത്രത്തിന്റെ ടെലിവിഷൻ സം പ്രേക്ഷണ അവകാശം നേരത്തെ തന്നെ ഒരു പ്രമുഖ ചാനൽ വൻ തുകയ്ക്കു സ്വന്തമാക്കിയിരുന്നു.
for more visit :: www.filmdict.blogspot.com
No comments:
Post a Comment