ഒരു സുപ്രഭാതത്തില്‍ കഥാ രാഹിത്യതിന്റെ ദാരിദ്ര്യം അവസാനിച്ചത് കൊണ്ടല്ല അത് , മറിച്ച് പുതുമകളും , വ്യത്യസ്തതകളും പരീക്ഷിക്കുന്നത് വിജയിക്കുന്നുണ്ട് , തീയേറ്ററിലേക്ക് ആളുകള്‍ വരുന്നുണ്ട് എന്ന കാരണത്താല്‍ ആണ് . ആ നിലയ്ക്ക് ഒരു കല അല്ലെങ്കില്‍ വ്യവസായം എന്ന നിലയില്‍ ആളുകളെ 'രസിപ്പിക്കുക ' എന്നതിനപ്പുറം സിനിമക്ക് എന്തെങ്കിലും കാര്യമായ റോള്‍ സമൂഹത്തില്‍ ഉണ്ടോ എന്നുള്ളത് ഗൗരവതരമായ ചര്‍ച്ചയാവേണ്ടാതാണെന്നു തോന്നുന്നു .
കഥാരാഹിത്യം യഥാര്‍ത്ഥത്തില്‍ ഒരു പ്രതിസന്ധിയാണോ എന്ന രൂപത്തിലേക്കുള്ള ഒരു ചിന്ത നമ്മില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന ഒരു ലളിതമായ സിനിമയാണ് ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ .ഈ സിനിമക്ക് ജോജി തോമസ് രചനയും , വിഷ്ണു നാരായണന്‍ ഛയാഗ്രാഹണവും നിര്‍വ്വഹിച്ചിരിക്കുന്നു .സങ്കീര്‍ണ്ണമായ ഒരു കഥയും അതിന്റെ സംഘര്‍ഷങ്ങളും ഒന്നും ഈ സിനിമയിലില്ല ; നെടുങ്കന്‍ ഡയലോഗുകളോ , ശ്വാസം അടക്കിപ്പിടിച്ചു കാണേണ്ട സംഘട്ടന രംഗങ്ങളോ ഒന്നും ഇതിന്റെ ആകര്‍ഷക ഘടകങ്ങള്‍ അല്ല . ഒരു കുഞ്ഞുകഥ കെട്ടുറപ്പുള്ള തിരക്കഥയായെഴുതിയിരിക്കുന്നു. ദ്വയാര്‍ത്ഥപ്രയോഗത്തിലെ അശ്ലീലതയും , വളിപ്പുകളും ഇല്ലാതെ കൊട്ടകയില്‍ ചിരിയുണര്‍ത്താന്‍ കഴിയുന്നതിന്റെ ചേലും ചാരുതയും ഈ സിനിമക്കുണ്ട് ; അതിനുവേണ്ടിപ്പോലും മുന്‍നിര ഹാസ്യനടന്മാര്‍ ആരും ഈ സിനിമയിലില്ല എന്നതും ശ്രദ്ധേയമാണ് .
ആദര്‍ശവാനായിരുന്ന പിതാവിന്റെ കോണ്‍ഗ്‌സ് രാഷ്ട്രീയപ്പ്രവര്‍ത്തനം കുടുംബത്തിനു ലാഭങ്ങള്‍ ഒന്നും ഉണ്ടാക്കിയിട്ടില്ലാത്ത വീട്ടിലെ മൂത്ത മകനാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്ന മാമച്ചന്‍ എന്ന കഥാപാത്രം. നാല്‍പ്പതു കഴിഞ്ഞ അയാളുടെ ഇപ്പോഴത്തെ വ്യക്തിത്വം വിശകലം ചെയ്താല്‍ രസകരവും കൗതുകകരവുമാണ് . കേന്ദ്രത്തില്‍ അല്‍പ്പം പ്രസക്തിയുള്ള , എന്നാല്‍ കേരളത്തില്‍ കേവലം ഈര്‍ക്കില്‍ പാര്‍ട്ടി മാത്രമായ ഒരു സംഘടനയുടെ യുവജന വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റാണ് ടിയാന്‍ . സ്വന്തം ഗ്രാമത്തിലെ പഞ്ചായത്തിന്റെ വികസനങ്ങളുടെ ക്രെഡിറ്റ് പോലും സ്വന്തം പേരിലാക്കി നടക്കുന്ന ആളുകള്‍ക്കിടയില്‍ വിലയോന്നുമില്ലാത്ത എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൂര്‍മ്മബുധിക്കാരനായ ഒരു രസിക കഥാപാത്രം .
അയാളുടെ കൂര്‍മ്മബുധിയും , അതുമായി ബന്ധപ്പെട്ട പ്രായോഗികതയും, തനിക്കു വന്ന് ചേരാന്‍ സാധ്യതയുള്ള മന്ത്രി സ്ഥാനവും, പ്രണയിക്കുന്ന പെണ്ണിനെയും സ്വന്തമാകാന്‍ അയാള്‍ കാണിക്കുന്ന അടവുകളുളിലൂടെ ക്ലൈമാക്‌സോടുകൂടി വെളിവാക്കപ്പെടുന്നു . ഇത്രമാത്രമാണ് ഈ സിനിമയുടെ കഥ. മുകളില്‍ ചര്‍ച്ച ചെയ്ത രൂപത്തില്‍ വിവക്ഷിച്ചാല്‍ ഇതൊരു കഥയല്ല ; മറിച്ച് ഒരു കഥാരാഹിത്യമാണെന്ന് കാണാന്‍ കഴിയും. എന്നിട്ടും ഒട്ടും മുഷിപ്പിക്കാതെ ചെറു നര്‍മ്മങ്ങളുടെ അകമ്പടിയോടെ പ്രേക്ഷകനെ രണ്ട് മണിക്കൂറില്‍ കൂടുതല്‍ പിടിച്ചിരുത്താന്‍ ഈ സിനിമക്ക് സാധിക്കുന്നു. അതിനപ്പുറത്തേക്കുള്ള വലിയൊരു ഗഹനമായ ചര്‍ച്ചയൊന്നും ഈ സിനിമ അര്‍ഹിക്കുന്നില്ല.
വലിയ കഥയില്ലെങ്കിലും കെട്ടുറപ്പുള്ള തിരക്കഥയും , മുഷിച്ചില്‍ ഉളവാക്കാത്ത ആഖ്യാന ശൈലിയും , ഗ്രാമീണ ചിത്രങ്ങളും , അതിന്റെ നിഷ്‌ക്കളങ്കതകളും, മലയാളി ഇപ്പോഴും സ്വീകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമായി പറയുന്നുണ്ട് ഈ സിനിമ .വെള്ളിമൂങ്ങ എന്ന സിനിമയുടെ പ്രസക്തിയും, സ്വീകാര്യതയും അത് മാത്രമാണ്. ഒരുപക്ഷേ നല്ല കഥാതന്തുക്കള്‍ ഉണ്ടായിട്ടുപോലും മുകളില്‍ പറഞ്ഞ അടിസ്ഥാന ഗുണങ്ങള്‍ സൂക്ഷിക്കാന്‍ അവാത്തതിനാലാവാം ഒരുപാട് സിനിമകള്‍ അര്‍ഹിക്കാത്ത പരാജയം രുചിക്കുന്നത്. ആ നിലയില്‍ കൂടി വെള്ളിമൂങ്ങ ഒരു പാഠമോ , മാതൃകയോ ആണെന്ന് പറയാന്‍ കഴിയും. ഒരു ന്യൂ ജനറേഷന്‍ സിനിമയുടെ നിര്‍വ്വചനത്തില്‍ ഒതുങ്ങുന്നതോ , അത്തരം സങ്കല്‍പ്പത്തോട് ചേര്‍ന്ന് നില്‍ക്കുന്നതോ അല്ല ഈ സിനിമ.
ഗ്രാമീണതയും, ഗ്രാമവാസികളും, ചെറിയ കവലയും, മലയാളിക്ക് ഇഷ്ട്ടപ്പെട്ട രാഷ്ട്രീയവും എല്ലാം ഈ സിനിമയില്‍ ചേരുവകള്‍ തെറ്റാതെ ഉപയോഗിച്ചിരിക്കുന്നു.

VERDICT :: simply superb
No comments:
Post a Comment